Monday, January 12, 2009

പ്രവാസി വ്യവസായികളില്‍ വ്യത്യസ്തനായി യഹ് യ തളങ്കര

Yahya Thalangara







ചെയ്യുന്ന പ്രവൃത്തിയിലെ തികഞ്ഞ ആത്മാര്‍ത്ഥതയും അക്ഷീണമായ സ്ഥിരോത്സാഹവും എങ്ങനെ ഒരു പ്രവാസിയെ ഉയരങ്ങളില്‍ എത്തിക്കുന്നു എന്നറിയണമെങ്കില്‍ ഉദാഹരണം തേടി അലയേണ്‍ടതില്ല. യഹ് യ തളങ്കരയെ കണ്‍ടാല്‍ മതി. രണ്‍ടു വ്യാഴവട്ടക്കാലം മുമ്പ്മനസ്സ്നിറയെ സ്വപ്നങ്ങളും തളരാത്ത ആത്മവിശ്വാസവുമായി ഖത്തറിലെത്തിയ യഹ്യ പ്രവാസി വ്യവസായി ഭൂപടത്തില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്താന്‍ നടത്തിയ ഉത്സാഹത്തിനു പിന്നില്‍ വിശ്രമമെന്തെന്നറിയാത്ത ഒരു മനസ്സിന്റെ കുതിപ്പുകളുണ്‍ട്.
1986ല്‍ തട്ടകം ദുബായിലേക്ക്മാററിയപ്പോഴും സ്വന്തം സ്ഥാപനമായ 'വെല്‍ഫിററ്' ഉയര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറിയപ്പോഴും യഹ്യ താന്‍ നടന്നുവന്ന വഴികള്‍ മറന്നില്ല. വ്യവസായത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ച ബാംഗ്ളൂരിലെ ത്രീസ്റാര്‍ കുഞ്ഞഹമ്മദ്ഹാജിയെ ഗുരുസ്ഥാനത്ത്പ്രതിഷ്ഠിക്കാനും മടിച്ചില്ല. ഓര്‍മ്മകളിലും വാക്കുകളിലും ബാംഗ്ളൂര്‍ ജീവിതം ഒരു നല്ല വികാരമായി സദാ കൊണ്‍ടു നടന്നു. പ്രവാസികള്‍ക്കിടയില്‍ തന്റെ അധ്വാനത്തിന്റെ ഫലം ശ്രദ്ധേയമായ ഒരു സാന്നിദ്ധ്യമായി മാറിയപ്പോഴും തനിക്കുചുററും ഒരു പ്രമാണിയായി ഒതുങ്ങുന്നതിനു പകരം പൊതുജീവിതത്തിന്റെ വിവിധ ആളായ പ്രശ്നങ്ങളിലേക്ക്ഇറങ്ങിവന്നു എന്നതാണ്യഹ്യ തളങ്കരയെ മററുള്ളവരില്‍ നിന്ന്വ്യത്യസ്തനാക്കുന്നത്. ആലംബഹീനരുടെ പ്രയാസങ്ങളില്‍ ആ മനസ്സ്അലിവുള്ളതായിത്തീര്‍ന്നു. ഗള്‍ഫിലെയും നാട്ടിലേയും നല്ല സംരംഭങ്ങളിലൊക്കെ ഉദാരമായ ഒരു കൈകള്‍ താങ്ങായിത്തീര്‍ന്നു.
അല്ലാഹു തനിക്കെന്തെങ്കിലും അനുഗ്രഹം നല്‍കിയിട്ടുണ്‍ടെങ്കില്‍ അത്മററുള്ളവരെ സഹായിക്കാനാണെന്ന്വിശ്വസിച്ചു. ദാനം ഒരു ആരാധനയായി കാണാനും അതിന്റെ സംതൃപ്തി അനുഭവിക്കാനുമുള്ള ഒരു മനസ്സ്യഹ്യയുടെ മറെറാരു സമ്പാദ്യമായിരുന്നു. വ്യക്തി, സമൂഹത്തിന്റെ ഭാഗമായത്കൊണ്‍ടുതന്നെ സമൂഹത്തിന്റെ കൂടെനില്ക്കാതെ അവന്വേറിട്ടൊരു വഴിയില്‍ കൂടി സഞ്ചരിക്കാനാവില്ല. ഗള്‍ഫ്പ്രവാസികളുടെ ഏററവും വലിയ ബഹുജന സംഘടനയായ കെ.എം.സി.സി.യുടെ പ്രവര്‍ത്തനങ്ങളില്‍ യഹ്യ തളങ്കര സജീവമായി തീരുന്നതും അതിന്റെ ഏററവും ഉയര്‍ന്ന നേതൃപദവിയിലെത്തിപ്പെടുന്നതും സ്വന്തം മേഖല തിരിച്ചറിയുകയും അവിടെ സേവനത്തിന്റെ മുദ്ര പതിപ്പിക്കുകയും ചെയ്തത്കൊണ്‍ടുതന്നെയാണ്. ഗള്‍ഫിലെ പ്രവാസികള്‍ യഹ് യയിലര്‍പ്പിക്കുന്ന സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും അര്‍ത്ഥം ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത്അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യം തന്നെയാണ്.
വേദനിക്കുന്നവന്റെ കണ്ണീരൊപ്പുമ്പോഴും അവനെ ആശ്വസിപ്പിക്കുമ്പോഴും സഹായിക്കുമ്പോഴും ലഭിക്കുന്ന ആത്മസംതൃപ്തി മറെറന്തിനെക്കാളും വിലപ്പെട്ടതാണെന്ന്യഹ്യ കരുതുന്നു. യഹ്യ തളങ്കര എണ്ണപ്പെട്ട വ്യവസായ പ്രമുഖനായതിനു പിന്നില്‍ വിശ്രമരഹിതമായ സ്ഥിരോത്സാഹത്തിന്റെ കഥകളുണ്‍ട്. ഒരു പ്രോജക്ട് മുമ്പില്‍ വന്നാല്‍ അതിനെക്കുറിച്ചു സൂക്ഷ്മമായും ആഴത്തിലും പഠിക്കും. മാറിവരുന്ന കാലത്തിനു മുന്നില്‍ തന്റെ വ്യവസായം എങ്ങനെയാണ്നിര്‍ണ്ണയിക്കപ്പെടുക എന്നദ്ദേഹം മനസ്സിലാക്കി വെച്ചിരിക്കും. അതിനുവേണ്‍ടിയുള്ള കരുനീക്കങ്ങള്‍ പിഴയ്ക്കാത്തതും ദീര്‍ഘവീക്ഷണത്തോടുകൂടിയ അദ്ദേഹത്തിന്റെ സൂക്ഷമായ ചുവടുവെപ്പുകള്‍ കൊണ്‍ടുതന്നെയാണ്. 'വെല്‍ഫിററ്' ഗ്രൂപ്പിന്റെ സീററ്കവറുകള്‍ ലോക മാര്‍ക്കററില്‍ സ്ഥാനം പിടിച്ചതെങ്ങനെയെന്നന്വേഷിച്ചുപോയാല്‍ അതില്‍ നിന്ന് നൂതനമായി ചിന്തിക്കുന്ന ഒരു വ്യവസായിയെയായിരിക്കും കണ്‍ടെത്തുക. കൂടുതലാളുകള്‍ക്ക്തൊഴില്‍ നല്‍കാനായി പുതിയ മേഖലകളില്‍ പരീക്ഷണം തുടരുകയാണിപ്പോഴും അദ്ദേഹം. കേരളത്തിലെ പ്രത്യേക തൊഴില്‍ പശ്ചാത്തലം കണക്കിലെടുത്ത്കാര്‍സീറ്റ്മാനുഫാക്ച്വറിംഗ്യൂനിററ്ബാംഗ്ളൂരിലോ മദ്രാസിലോ തുടങ്ങിയാല്‍ മതിയെന്ന്പലരും ഉപദേശിച്ചപ്പോഴും കൊച്ചിയിലെ കാക്കനാട്ട് തുടങ്ങാനുള്ള തീരുമാനം മലയാളികള്‍ക്ക്തൊഴിലവസരം നല്‍കാന്‍ വേണ്‍ടണ്ടിയാണെന്ന്അദ്ദേഹം വ്യക്തമാക്കുന്നു.
ഒരുപാടാളുകള്‍ക്ക്തൊഴില്‍ നല്‍കുന്ന ഒരു ഡ്രീം പ്രോജക്ടും വെല്‍ഫിറ്റ് വ്യവസായ ഗ്രൂപ്പ്എം.ഡിയായ യഹ്യയുടെ മനസ്സിലുണ്‍ട്. റെഡിമെയ്ഡ് വ്യവസായമാണത്. കുടില്‍ വ്യവസായം കണക്കെ പാവപ്പെട്ട കുടുംബത്തിന്തയ്യല്‍ മെഷീനും കട്ട്ചെയ്ത തുണികളും നല്‍കി തയ്ച്ച്വസ്ത്രങ്ങളാക്കുന്ന ജോലിയിലൂടെ നിരവധി കുടുംബത്തെ രക്ഷപ്പെടുത്താനാവുമെന്ന്അദ്ദേഹം വിശ്വസിക്കുന്നു. ഓരോ പ്രദേശത്തുള്ളവരും സമാനമായ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അതത്പ്രദേശത്തെ തൊഴിലില്ലായ്മക്ക്പരിഹാരം കാണാനാവുമെന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. ഗള്‍ഫിലെ സാധാരണക്കാരായ പ്രവാസികളെ പങ്കാളികളാക്കി സ്ഥിര വരുമാനം ലഭ്യമാകുന്ന ബിസിനസ്തുടങ്ങുകയാണ്അടുത്ത പദ്ധതി. തനിക്കും കുടുംബത്തിനും ജീവിക്കാനുള്ള വരുമാനമുണ്‍ടെങ്കിലും വീണ്‍ടണ്ടും പരീക്ഷണത്തിനിറങ്ങുന്നതിന്റെ പിന്നിലുള്ള പ്രചോദനം സാമൂഹ്യസേവനത്തില്‍ നിന്നുള്‍ക്കൊണ്‍ടതാണെന്ന്അദ്ദേഹം സമര്‍ത്ഥിക്കുന്നു. കൊട്ടിഘോഷിക്കാതെ നല്‍കുന്ന വ്യക്തിപരമായ സഹായത്തിന്റെ ബാക്കിപത്രം നോക്കാറില്ലാത്ത യഹ്യ പൊതുമാപ്പ്കാലയളവില്‍ നിരവധി പേര്‍ക്ക് സ്വന്തം ചെലവില്‍ വിമാന ടിക്കറെറടുത്ത്കൊടുത്ത്നാട്ടിലേക്കയച്ചിട്ടുണ്‍ട്. പിന്നീട്അവര്‍ക്ക്വിസ നല്‍കി സ്വന്തം സ്ഥാപനത്തില്‍ ജോലി കൊടുത്തതും ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന യുവാവിന്സഹായം നല്‍കി ജീവിതത്തിലേക്ക്തിരിച്ചുകൊണ്ടണ്‍ടുവന്നതും വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കൈവരിച്ച സാമൂഹ്യ പ്രതിബദ്ധതക്ക്ഇന്നും കോട്ടം തട്ടിയിട്ടില്ലെന്നതിനുള്ള ഉദാഹരണങ്ങളില്‍ ചിലതുമാത്രം.
നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹം, സ്വയം തൊഴില്‍ കണ്‍ടെത്താനുള്ള സഹായം തുടങ്ങി അര്‍ഹരായവര്‍ക്ക്തന്നാലാവുംവിധം നല്‍കി ജീവകാരുണ്യ പ്രവര്‍ത്തനത്തിന്ജാതി-മത-വര്‍ണ വൈവിധ്യങ്ങളില്ലെന്ന് തെളിയിക്കുകയാണ്യഹ്യ തളങ്കര. ലക്ഷങ്ങളുടെ ചെക്ക്കേസില്‍പ്പെട്ട ഭര്‍ത്താവ്കുടുംബത്തെ ഉപേക്ഷിച്ച് മുങ്ങിയപ്പോള്‍ ആ കുടുംബത്തെ സഹായിക്കാനും ഔട്ട്പാസ് നേടിക്കൊടുക്കാനുമായതും സന്ദര്‍ശക വിസയിലെത്തി പീഡിപ്പിക്കപ്പെട്ട സ്ത്രീയെ രക്ഷപ്പെടുത്തി കെ.എം.സി.സി ഗ്യാരണ്‍ടി നിന്ന്ഔട്ട്പാസ്നേടിക്കൊടുത്തതും മോഹന വാഗ്ദാനങ്ങളില്‍പെട്ട്ജോലി തേടിയെത്തി അനാശാസ്യ കേന്ദ്രത്തിലകപ്പെട്ട കോഴിക്കോട്ടുകാരിയെ രക്ഷപ്പെടുത്തി കോണ്‍സുലേററിന്റെ അഭ്യര്‍ത്ഥന പ്രകാരം ഔട്ട്പാസ്ലഭ്യമാകുംവരെ സ്വന്തം കുടുംബത്തോടൊപ്പം താമസിപ്പിച്ചതും കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ചെയ്ത സേവനങ്ങളില്‍ എന്നും ഓര്‍മിക്കുന്നവയാണ്. വ്യാജ പാസ്പോര്‍ട്ടിലെത്തി അബുദാബിയില്‍ കാറപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഒരുപാട്യത്നിക്കേണ്‍ടി വന്നതിന്റെ വെളിച്ചത്തില്‍ പ്രവാസി മലയാളികളോട്യഹ്യക്ക് നിര്‍ദേശിക്കാനുള്ളത്വ്യാജ പാസ്പോര്‍ട്ട്ഉപയോഗിക്കരുതെന്നാണ്.
സാമ്പത്തിക ഭദ്രതയുള്ള ആളുകളുമായി യോജിച്ചുള്ള പ്രവര്‍ത്തനത്തിലും യഹ്യ പിന്നിലല്ലെന്ന് കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രശ്നപരിഹാരത്തിനായി നയതന്ത്ര കാര്യാലയങ്ങളെ സമീപിക്കുമ്പോള്‍ അര്‍ഹമായ പരിഗണന ലഭ്യമാകാറുണ്‍ടെണ്ടന്നും കെ.എം.സി.സിയുടെ പ്രസിഡന്റ്പദവി അതിനേറെ ഗുണം ചെയ്തിട്ടുണ്‍ടെണ്ടന്നും യഹ്യ പറയുന്നു. യുഎഇ കെ.എം.സി.സിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചതും യഹ്യയുടെ പ്രവര്‍ത്തന മേന്മ കൊണ്‍ടുമാത്രമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്കെ.എം.സി.സി നല്‍കുന്ന പ്രാധാന്യമാണ്സംഘടനയുമായി യഹ്യയെ കൂടുതലടുപ്പിച്ചത്. കെസെഫ് ചെയര്‍മാന്‍, പ്രവാസി ദൂതന്‍ ഡയറക്ടര്‍ തുടങ്ങി വിവിധ സംഘടനകളുടെ വ്യത്യസ്ത പദവികള്‍ അലങ്കരിക്കുന്ന യഹ്യ ബിസിനസിന്റെ തിരക്കിലും സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക്സമയം കണ്‍ടെത്തുന്നു.
കോളജില്‍ പഠിക്കുന്ന കാലത്ത്വിദ്യാഭ്യാസ മന്ത്രി സി.എച്ച്മുഹമ്മദ്കോയയുടെ മറുപടി കത്താണ് എം.എസ്.എഫിലേക്ക്ആകര്‍ഷിക്കാന്‍ കാരണമായതെന്ന്യഹ്യ പറയുന്നു. ഇന്നിപ്പോള്‍ മുസ്ലിം ലീഗിന്റെ ഒട്ടെല്ലാ നേതാക്കളുമായും യഹ്യ തളങ്കരയ്ക്ക് നല്ല ബന്ധമുണ്‍ട്. ചന്ദ്രിക മിഡില്‍ ഈസ്റ്എഡിഷന്‍ ദുബായില്‍ നിന്ന് ആരംഭിച്ചപ്പോള്‍ അധികം വൈകാതെ തന്നെ അതിന്റെ ഉത്തരവാദിത്തം യഹ്യ തളങ്കരയെ ഏല്പിച്ചത്യഹ്യയുടെ കര്‍മ്മ ശേഷി നേതൃത്വം തിരിച്ചറിഞ്ഞത് കൊണ്‍ടു തന്നെയായിരുന്നു. യഹ്യ ഒരു ഔപചാരിക പ്രതീകം മാത്രം. പ്രീയപ്പെട്ടവര്‍ക്ക്അദ്ദേഹം യഹ്യയാണ്. തെക്കുഭാഗത്തുള്ളവര്‍ പ്രായത്തില്‍ കൂടിയവരെ ബഹുമാനസൂചകമായി 'ഇക്കാ' എന്നു വിളിക്കുമ്പോള്‍ കാസര്‍കോട്ടുകാര്‍ അതിനു പകരമായി ഉപയോഗിക്കുന്നതാണ്'ഇച്ച ' എന്നാല്‍ യഹ്യയെക്കാള്‍ മുതിര്‍ന്നവര്‍ക്കും യഹ്യച്ചതന്നെയാണ്. ആ വിളിയില്‍ ഹൃദ്യമായൊരു സ്നേഹസ്പര്‍ശമുണ്‍ട്. മനസ്സിനെ തൊടുന്ന ഒന്ന്. ഭാര്യ സുഹറാബി കേവലമൊരു കുടുംബിനി മാത്രമായി ഒതുങ്ങി കൂടാതെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്ശക്തമായ പിന്‍ബലമേകുന്നുവെന്നത്യഹ്യയെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്. നര്‍മ്മം ഇഷ്ടപ്പെടുന്ന ഏത്തിരക്കുകള്‍ക്കിടയിലും വായനയ്ക്ക്സമയം കണ്‍ടെത്തുന്ന യഹ്യ തളങ്കരയ്ക്ക്നാലു മക്കളുണ്‍ട്. സുഹൈര്‍, സാഹിയ, സാഹിര്‍, സാഫിറ. കുടുംബസമേതം ദുബൈയില്‍ താമസിക്കുന്നു.







റിപ്പോര്‍ട്ട് : സാദിഖ് കാവില്‍

http://www.kasaragodvartha.com/




‍കടപ്പാട്: റഹ് മാന്‍ തായലങ്ങാടി